ഉത്തര്‍പ്രദേശില്‍ ജയിലില്‍ വെടിവെയ്പ്പ് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജയിലില്‍ വെടിവെപ്പ്.വെടിവെയ്പ്പില്‍ വെടിയുതിര്‍ത്തയാളടക്കം 3  തടവുകാരാണ് മരിച്ചത്. അനുഷല്‍ ദീക്ഷിത് എന്ന തടവുകാരനാണ് ജയിലില്‍ വെടിയുതിര്‍ത്തത്.

യുപിയിലെ ഗുണ്ടാതലവന്മാരായ മുഖിം കാലായെയും മെറസുദ്ദീനെയുമാണ് അനുഷല്‍ വെടിവെച്ച് കൊന്നത്.ജയിലിലെ അഞ്ചോളം തടവുകാരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.

അതേസമയം ബന്ദികളാക്കിയവരെയും വെടിവെച്ച്കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി അനുഷലിനെ വെടിവെച്ചുകൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു