ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കര്‍ണാടക

രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കര്‍ണാടക. 5,92,182 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 5,46,129 കേസുകളാണ് നിലവിലുള്ളത്. കര്‍ണാടകയില്‍ ഇന്നലെ് 39,998 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 29.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 517 പേര്‍ കഴിഞ്ഞ ദിവസം മാത്രം മരണപ്പെട്ടു. മെയ് അവസാനത്തോടെ കേസുകള്‍ കുറയ്ക്കാന്‍ പറ്റുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.