‘ഞങ്ങള്‍ ഉണ്ട് കൂടെ’ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ

സ്‌നേഹവണ്ടി ഒരുക്കി ഡിവൈഎഫ്‌ഐ- കോവിഡ് വ്യാപനം തീവ്രമായതോടെ ‘ഞങ്ങള്‍ ഉണ്ട് കൂടെ’ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ ചക്കരക്കല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തര സഹായമെത്തിക്കാന്‍ സ്‌നേഹവണ്ടി ഒരുക്കി. സ്‌നേഹവണ്ടിയുടെ ഫ്‌ലാഗ് ഓഫ് സിപിഎം അഞ്ചരക്കണ്ടി ഏറിയ സെക്രട്ടറി പി.കെ ശബരിഷ്‌കുമാര്‍ നിര്‍വഹിച്ചു.ഡിവൈഎഫ്‌ഐഅഞ്ചരക്കണ്ടി ബ്ലോക്ക് സെക്രട്ടറി വി.വി പ്രജീഷ്, ബ്ലോക്ക് പ്രസിഡന്റ് കെ.രജിന്‍ ,ഡിവൈഎഫ്‌ഐ ചക്കരക്കല്‍ മേഖല സെക്രട്ടറി സുധീഷ് മഠത്തില്‍, ബ്ലോക്ക് കമ്മിറ്റി അംഗം നിത്യ തുടങ്ങിയവര്‍ പങ്കെടുത്തു.