ഒരു മാസത്തെ ആത്മ സമര്‍പ്പണത്തിനും വ്രതാനുഷ്ടാനങ്ങള്‍ക്കും പരിസമാപ്തി കുറിച്ച് ഇസ്ലാം വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഇത്തവണ വിശ്വാസികള്‍ക്ക് റംസാന്‍ നോമ്പ് 30 എണ്ണവും പൂര്‍ത്തീകരിക്കാനാവും. കോവിഡ് സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ ആയിരിക്കും നടത്തുക. പള്ളികളും ഈദ് ഗാഹുകളും കേന്ദ്രീകരിച്ച് ആളുകള്‍ കൂട്ടം കൂടിയുള്ള പെരുന്നാള്‍ നമസ്‌കാരം പാടില്ല. കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും നിര്‍ദേശമുണ്ട്. പെരുന്നാള്‍ പ്രമാണിച്ച് ഇന്ന് രാത്രി 10 മണിവരെ ഇറച്ചി വില്‍പനശാലകള്‍ക്ക് പ്രവര്‍ത്തിക്കാം. ഇറച്ചി വില്‍പ്പനശാലകളില്‍ ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക.
