സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാങ്ങിയ കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് കേരളത്തിലെത്തി

കേരള സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് സംസ്ഥാനത്ത് എത്തി.
3,50,000 ഡോസ് കോവിഡ് വാക്സിനാണ് ഇന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ വെയര്‍ ഹൗസിലേക്കാണ് വാക്സിന്‍ മാറ്റുക.

കൊവിഷീല്‍ഡ് വാക്സിന്‍ ആണ് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഇന്ന് കേരളത്തിലേക്ക് എത്തിച്ചത്. കേന്ദ്രസര്‍ക്കാര്‍ മുഖേനയായിരുന്നു സംസ്ഥാന സര്‍ക്കാരിന് വാക്സിന്‍ എത്തിച്ചിരുന്നത്. എന്നാല്‍ സൗജന്യ വാക്‌സിനേഷന്‍ യജ്ഞം തടസമില്ലാതെ തുടരുന്നതിനായി കോവിഡ് വാക്സിന്‍ കമ്പനികളില്‍ നിന്നും നേരിട്ട് വാങ്ങാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കേരളം വ്യക്തമാക്കിയിരുന്നു. ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനാണ് തീരുമാനിച്ചത്. ഇന്നെത്തിയ വാക്‌സിന് പുറമെ കൂടുതല്‍ വാക്സിന്‍ ഉടന്‍ എത്തും.ഇതോടെ വാക്സിന്‍ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം ആവുമെന്നാണ് പ്രതീക്ഷ