കൊവിഡ് രോഗികള്‍ക്ക് ശ്വാസമെടുക്കാന്‍ അറിയില്ല.. ആരോഗ്യ പ്രവര്‍ത്തകരെ പരിഹസിച്ച് ബാബാ രാംദേവ്

കൊവിഡ് രോഗ ബാധിതര്‍ ചികിത്സക്കായി ആശുപത്രികളില്‍ പോകേണ്ട..തന്റെ ഉപദേശം സ്വീകരിച്ചോളൂ..ആരോഗ്യ പ്രവര്‍ത്തകരെ പരിഹസിച്ച് ബാബാ രാംദേവിന്റെ വിഡിയോ സന്ദേശം. കൊവിഡ് രോഗികള്‍ക്ക് ശ്വാസമെടുക്കാന്‍ അറിയില്ലെന്നും നെഗറ്റിവിറ്റി പരത്തുകയും ഓക്സിജിന്‍ ക്ഷാമമാണെന്നും ശ്മശാനങ്ങളില്‍ സ്ഥലമില്ലെന്നും പരാതിപ്പെടുകയാണെന്നും രാംദേവ് പറയുന്നു.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ഇത്തരത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ പരിഹസിക്കുന്ന ബാബാ രാംദേവിനെതിരേ ഉന്നതതല അന്വേഷണം വേണമെന്നും ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്ജോത് സിംഗ് ദാഹിയ പൊലീസില്‍ പരാതി നല്‍കി.