ലോക്ക്ഡൗൺ; പോലീസ് പാസിനുള്ള ഓൺലൈൻ സംവിധാനം ഇന്ന് മുതൽ

സംസ്ഥാനത്ത് ലോക്ക്ഡൗൺ സമയത്തുള്ള യാത്രയ്ക്ക് പൊലീസ് പാസിനുള്ള ഓൺലൈൻ സംവിധാനം ഇന്ന് മുതൽ. ഗതാഗത നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ 2500 പോലീസിനെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. അവശ്യസർവ്വീസ് വിഭാഗത്തിൽപ്പെട്ടവർക്ക് യാത്ര ചെയ്യുന്നതിന് അതാത് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. വീട്ടുജോലിക്കാർക്കും കൂലിപ്പണിക്കാർക്കും തൊഴിലാളികൾക്കും ശനിയാഴ്ച വരെ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം. ശനിയാഴ്ചക്കുശേഷം മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ടവർ നേരിട്ടോ അവരുടെ തൊഴിൽദാതാക്കൾ മുഖേനയോ പാസിന് അപേക്ഷിക്കേണ്ടതാണ്. അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷിക്കാം.