തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ് എം കെ സ്റ്റാലിന്‍

തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. സ്റ്റാലിനടക്കം 34 പേരാണ് ഇന്ന് അധികാരമേറ്റത്.പതിനഞ്ച് പുതുമുഖങ്ങളും രണ്ട് വനിതകളും മന്ത്രിമാരായിട്ടുണ്ട്.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ആഭ്യന്തര വകുപ്പ് സ്റ്റാലിനാണ്. ജലവിഭവ വകുപ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകനും നഗരഭരണം കെ.എന്‍ നെഹ്റുവും കൈകാര്യം ചെയ്യും. പെരിയസാമി ഉന്നത വിദ്യഭ്യാസം, ഇവി വേലു പൊതുമരാമത്ത്, ഗീതാ ജീവന്‍ വനിത, സാമൂഹിക ക്ഷേമ വകുപ്പ്, കയല്‍വിഴി ശെല്‍വരാജ് പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് എന്നിവയാണ് മന്ത്രിസഭയിലെ ഓരോ അംഗങ്ങളുടെയും വകുപ്പുകള്‍. അതേസമയം സ്റ്റാലിന്റെ മകനും ഡി.എം.കെ യുവ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇല്ല.

കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു.234 സീറ്റുകളുള്ള തമിഴ്നാട്ടില്‍ 158 സീറ്റുകളില്‍ ഡി.എം.കെ സഖ്യം നേടിയപ്പോള്‍ അണ്ണാ ഡി.എം.കെ സഖ്യം 76 സീറ്റിലൊതുങ്ങി.