നാല് ലക്ഷം കടന്ന് കോവിഡ് രോഗികൾ; രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം

രാജ്യത്ത് ഇന്ന് ഇതുവരെ 4,14,188 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് . രാജ്യത്ത് കൊവിഡ് ബാധിച്ച് 24 മണിക്കൂറിൽ മരിച്ചവരുടെ എണ്ണം നാലായിരത്തോടടുത്തു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 3915 പേരാണ്. ഭയാനകമായ രീതിയിലാണ് രാജ്യത്തെ മരണനിരക്ക് കുതിച്ചുയരുന്നതെന്ന് ലോകാരോഗ്യസംഘടനയുൾപ്പടെ മുന്നറിയിപ്പ് നൽകുന്നു. മണിക്കൂറിൽ ശരാശരി 150 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.10 ദിവസത്തിൽ രാജ്യത്ത് മരിച്ചത് 36,110 പേരാണ്. കഴിഞ്ഞ 10 ദിവസമായി മരണനിരക്ക് എല്ലാ ദിവസവും 3000-ത്തിന് മുകളിലാണ്. അതായത്, ശരാശരി കണക്കിലെടുത്താൽ മണിക്കൂറിൽ 150 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നു.ഇന്നലെയും 4.14 ലക്ഷത്തിന് മുകളിലായിരുന്നു രാജ്യത്തെ പുതിയ രോഗബാധിതർ. മരണനിരക്കിൽ നേരിയ കുറവ് മാത്രമാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ഇന്നലെ 3,927 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ മരണം 3,915. ലോകത്ത് ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിലെ ഏറ്റവും വലിയ മരണനിരക്കാണിത്.