തമിഴ് ഹാസ്യനടൻ പാണ്ഡു അന്തരിച്ചു. 74 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് മരണം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. പാണ്ഡുവിനും ഭാര്യ കമുധയ്ക്കും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രിയതാരത്തിന്റെ അകാല വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. ഇന്ത നിലൈ മാറും എന്ന ചിത്രത്തിലാണ് അവസാനം പാണ്ഡു അഭിനയിച്ചത്. നിരവധിപേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തിയിട്ടുള്ളത്.