ചാലോട് നാല് റോഡ് ജംഗ്ഷനില്‍ വീണ്ടും അപകടം

മട്ടന്നൂര്‍ ചാലോട് നാല് റോഡ് ജംഗ്ഷനില്‍ വീണ്ടും അപകടം. ലോറിയും കാറുകളും കൂട്ടിയിടിച്ചു. തലശ്ശേരി ഭാഗത്ത് നിന്ന് വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി രണ്ട് കാറുകളിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മട്ടന്നൂര്‍ ഭാഗത്തേക്ക് പോകുന്ന സ്വിഫ്റ്റ് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഗണര്‍ കാറ് നിയന്ത്രണം വിട്ട് അഞ്ചരക്കണ്ടി റോഡിലെ കടയുടെ വരാന്തയില്‍ കയറിയാണ് നിന്നത്. മട്ടന്നൂര്‍ ഭാഗത്തേക്ക് പോകുന്ന കാറിലെ യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു.