ഒരു ദിവസം നിങ്ങളെ അധികാരത്തില്‍നിന്ന് പുറത്താക്കുമ്പോള്‍ ഈ രാജ്യം ശരിക്കും അണുവിമുക്തമാകും.. ബിജെപിക്കെതിരെ നടന്‍ സിദ്ധാര്‍ഥ്

നിങ്ങളെ പുറത്താക്കുമ്പോള്‍ രാജ്യം ശരിക്കും ‘വാക്‌സിനേറ്റ്’ ആവുമെന്ന് കേന്ദ്രത്തിനെതിരെ നടന്‍ സിദ്ധാര്‍ഥ്.. ഒരു ദിവസം നിങ്ങളെ അധികാരത്തില്‍നിന്ന് പുറത്താക്കുമ്പോള്‍ ഈ രാജ്യം ശരിക്കും അണുവിമുക്തമാകും.അത് വരുന്നു. ഞങ്ങള്‍ ഇവിടെതന്നെയുണ്ടാകും. ഈ ട്വീറ്റിനെക്കുറിച്ച് നിങ്ങളെ ഓര്‍മിപ്പിക്കാന്‍ എന്നു പറഞ്ഞുകൊണ്ടാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

ബി ജെ പി ബംഗാള്‍ ഘടകത്തിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതികരണം. ബി ജെ പി ബംഗാളില്‍ അധികാരത്തിലെത്തുമ്പോള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ളതാണ് പോസ്റ്റ്. പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.രാജ്യത്ത് നിരവധി പേരാണ് ഓക്സിജന്‍ ക്ഷാമം മൂലവും ആശുപത്രികളിലെ അസൗകര്യവും മൂലം മരണപ്പെടുന്നത്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കേണ്ട വാക്സിന്‍ ഉപയോഗിച്ച് ബി ജെ പിയും കേന്ദ്രസര്‍കാരും രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണത്തിനു പിന്നാലെ കേന്ദ്രസര്‍കാരിന്റെ രാഷ്ട്രീയകളികള്‍ക്കെതിരെയാണ് നടന്റെ പ്രതികരണം.