ഇന്ത്യയുടെ 48 ആമത് ചീഫ് ജസ്റ്റിസായി എന്‍ വി രമണ ചുമതലയേറ്റു

എന്‍ വി രമണ ഇന്ത്യയുടെ 48 ആമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. കൊവിഡ് സാഹചര്യത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍ ചുരുങ്ങിയ ആളുകളെ മാത്രമാണ് പങ്കെടുപ്പിച്ചത്.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

2022 ഓഗസ്റ്റ് 26 വരെ 16 മാസമാണ് ചീഫ് ജസ്റ്റിസായി എന്‍ വി രമണയ്ക്ക് കാലാവധി ഉണ്ടാകുക. കൊവിഡ് പ്രതിസന്ധിയില്‍ സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച പരിഗണിക്കും. റഫാല്‍, ജമ്മു കശ്മീര്‍ , സിഎഎ – എന്‍ആര്‍സി അടക്കമുള്ള നിരവധി കേസുകളും ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന എന്‍ വി രമണ പരിഗണിക്കും.നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേള്‍ക്കാന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംഷികള്‍ക്കും അവസരമുണ്ടാകാറുണ്ടെങ്കിലും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.