കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ വരെ സമ്ബൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡെല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുമായി തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നടത്തിയ ചര്‍ചയിലാണ് സമ്ബൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

അവശ്യസര്‍വീസുകളും സര്‍കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കും. സ്വകാര്യ ഓഫിസുകള്‍ വര്‍ക് അറ്റ് ഹോം സൗകര്യം ഏര്‍പ്പെടുത്തണം. വാരാന്ത്യ കര്‍ഫ്യൂവും ദിവസവും രാത്രി ഒമ്ബത് മണിക്കുശേഷം രാത്രികാല കര്‍ഫ്യൂവും ഡെല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നു.