ചെരുപ്പ് കടിച്ച വളർത്തുനായയെ വാഹനത്തിൽ കെട്ടിവലിച്ചു : ഉടമ അറസ്റ്റിൽ

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

മലപ്പുറം : ചെരുപ്പ് കടിച്ചു കേടുവരുത്തിയതിന് വളർത്തുനായയെ റോഡിലൂട കെട്ടിവലിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കരുനെച്ചി സ്വദേശി സേവ്യറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരാണ് സ്കൂട്ടർ തടഞ്ഞ് നായയെ രക്ഷിച്ചത്. നാടുകടത്താനായാണ് സ്കൂട്ടറിനു പിന്നിൽ കെട്ടി കൊണ്ടുപോയതെന്ന് സേവ്യർ നാട്ടുകാരോട് പറഞ്ഞു. നായ ചെരിപ്പ് കടിച്ച് കേടുവരുത്തിയെന്നും ഇയാൾ വിശദീകരിച്ചു. സ്കൂട്ടർ തടയാൻ ശ്രമിച്ച നാട്ടുകാരോട് ഇയാൾ തട്ടിക്കയറുകയും ചെയ്തു. കൂടുതൽ ആളുകളെത്തിയതോടെ ഇയാൾ നായയെ മോചിപ്പിച്ചു. ഇതിനിടെ ഇയാളുടെ സഹോദരിയുടെ മകൻ നായയുമായി കടന്നു. സേവ്യർ സ്‌കൂട്ടറുമായും രക്ഷപ്പെട്ടു.