കോഴിക്കോട് ജില്ലയിൽ കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ നിരോധനാജ്ഞ

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്‍റ് സോണിലെ ആരാധനാലയങ്ങളില്‍ നടത്തുന്ന ചടങ്ങുകളിൽ 5 പേരില്‍ കൂടാൻ പാടില്ലെന്നും ജില്ലാ കലക്ടറുടെ ഉത്തരവ്. ജില്ലയില്‍ ഇന്നും നാളെയുമായി കോവിഡ് ടെസ്റ്റ് മഹായജ്ഞം സംഘടിപ്പിക്കുകയാണ്. രണ്ടു ദിവസവും 20000 വീതം പരിശോധനകൾ നടത്താനാണ് തീരുമാനം.