ജോൺ ബ്രിട്ടാസും, ഡോ.വി .ശിവദാസനും രാജ്യസഭയിലേക്ക് : സി പി എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : രാജ്യസഭയിലേക്കുള്ള സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ജോൺ ബ്രിട്ടാസും, ഡോ. വി. ശിവദാസനുമാണ് സി പി എം സ്ഥാനാർത്ഥികൾ. മൂന്ന് സീറ്റുകളാണ് രാജ്യസഭയിലേക്ക് ഇത്തവണ ഒഴിവുള്ളത്. നിലവിലത്തെ സാഹചര്യത്തില്‍ രണ്ട് പേരെ എൽഡിഎഫിനും ഒരു സ്ഥാനാർത്ഥിയെ യുഡിഎഫിനും വിജയിപ്പിക്കാം. പിവി അബ്ദുള്‍ വഹാബായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതെയാണ് വഹാബിനെ മുന്നണി തീരുമാനിച്ചത്. സി പി എം പട്ടികയിൽ കെ .കെ രാഗേഷ്, തോമസ് ഐസക് അടക്കമുള്ളവരുടെ പേരുകൾ ഉയർന്നു കേട്ടെങ്കിലും അവസാനമായി ജോൺ ബ്രിട്ടാസും, ഡോ.
വി. ശിവദാസനുമാണ് നറുക്കുവീണത്.