കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനാൽ ബഹ്റൈനിൽ നാലു പള്ളികളുടെ പ്രവർത്തനം നിർത്തി വെച്ചു. രാജ്യത്ത് കോവിഡ് വ്യാപനം ചെറുക്കുന്നതിന്‍റെ ഭാഗമായി കർശന നിയന്ത്രണങ്ങളോടെയാണ് റമദാന്‍ മാസത്തില്‍ പള്ളികളിലെ പ്രാർഥനയ്ക്ക് അനുമതി നൽകിയത്. എന്നാൽ ഈ നിയന്ത്രണങ്ങൾ പാലിക്കാതെ വന്നതോടെയാണ് പള്ളികളുടെ പ്രവർത്തനം നിർത്താൻ ഇസ്ലാമിക കാര്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത് . ബഹ്റൈനില്‍ 1175 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. നാലു പേര്‍ കൂടി മരിച്ചു. ഇതിൽ 91 പേരുടെ നില ഗുരുതരമാണ്.