
ആലപ്പുഴ : ആലപ്പുഴ അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ദത്ത് പോലീസിൽ കീഴടങ്ങി. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാൾ ഉൾപ്പെടെ കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
