ടൊവിനോ തോമസിന് കൊവിഡ്

നടന്‍ ടൊവിനോ തോമസിന് കൊവിഡ്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിലവില്‍ നിരീക്ഷിണത്തിലാണെന്നും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൊവിനോ വ്യക്തമാക്കി. ‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്‌നങ്ങളുമില്ല. കുറച്ച് ദിവസത്തിന് നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കു’, ടൊവിനോ തോമസ് കുറിച്ചു..