
കണ്ണൂർ : മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് പരിശോധനയിൽ വിദേശ കറൻസികൾ കണ്ടെത്തി. സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. എന്നാൽ കറൻസികൾ മക്കളുടെ ശേഖരമാണെന്നാണ് ഷാജിയുടെ വിശദീകരണം.
കൂടാതെ 400 ഗ്രാം സ്വർണവും 50 ലക്ഷം രൂപയും പിടിച്ചെടുത്തു. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്‌പോർട്ട് രേഖകളും വിജിലൻസ് ശേഖരിച്ചു.കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂർ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന.