തൃശൂർ പൂരം ഇത്തവണ നിയന്ത്രണങ്ങളോടെ നടത്താൻ സർക്കാർ മാർഗനിർദേശം ഇറക്കിയേക്കും. ഇലഞ്ഞിത്തറ മേളം കാണാൻ കർശന നിയന്ത്രണങ്ങളോടെ ആളുകളെ പ്രവേശിപ്പിക്കും. 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനമനുവദിക്കില്ല. അതേസമയം പൂരത്തിന്‍റെ ചടങ്ങുകളിൽ മാറ്റമുണ്ടാകില്ല. ഏപ്രില്‍ 23നാണ് പൂരം. തൃശൂർ പൂരം നടത്തിപ്പിൽ ആളുകളെ നിയന്ത്രിക്കുന്നതുൾപ്പെടെ മാർഗനിർദേശമിറക്കണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടിരുന്നു.
