സംസ്ഥനത്ത് കോഴിയിറച്ചിക്ക് വില കൂടുന്നു

സംസ്ഥനത്ത് കോഴിയിറച്ചിക്ക് വില കൂടുന്നു. കോഴി ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം. ഈ ആഴ്ച മാത്രം കൂടിയത് അൻപത് രൂപയോളമാണ്. ഇതോടെ ആകെ വില 200 കടന്നു. അതോടൊപ്പം കോഴി തീറ്റ വിലയിലെ വർധനയും ഇന്ധന വിലയിലുണ്ടായ വർധനയും കോഴി വില ഉയരുന്നതിന് കാരണങ്ങളായി. കേരളത്തിലെ ലഭ്യത കുറഞ്ഞതും തമിഴ്നാട്ടില്‍ നിന്നുള്ള ഇറക്കുമതിയും കോഴി വില വർദ്ധനവിന് കാരണമായി.