മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന് കെ സുധാകരന്‍ എം പി. മന്‍സൂര്‍ വധത്തില്‍ ഗൂഢാലോചന ഉണ്ടെന്നതില്‍ സംശയമില്ല. രണ്ടാം പ്രതി രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തിയിരുന്നു. മരണം സംഭവിച്ചത് മര്‍ദനത്തിനിടെയെന്നും സുധാകരന്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ പനോളി വത്സനെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുധാകരന്‍. ‘പ്രതികള്‍ ഒരുമിച്ചാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. അതിനിടെ രതീഷ് ഒരു നേതാവിനെ കുറിച്ച് പ്രകോപനപരമായ പരാമര്‍ശം നടത്തി. പ്രകോപിതരായ കൂട്ടത്തിലുണ്ടായിരുന്നവര്‍ രതീഷിനെ മര്‍ദിച്ചു. ഇതേതുടര്‍ന്ന് രതീഷ് ബോധരഹിതനായി. ഇതോടെ ഇയാളെ കൂടെയുണ്ടായിരുന്നവര്‍ കെട്ടിത്തൂക്കി’ എന്ന് കെ സുധാകരന്‍ പറഞ്ഞു.