കണ്ണൂര്‍ പാനൂരിൽ ഇന്ന് എല്‍ഡിഎഫിന്റെ സമാധാന സന്ദേശ യാത്ര. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട മുക്കില്‍പീടികയിലടക്കം പൊതുയോഗം സംഘടിപ്പിക്കും. കടവത്തൂരില്‍ സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്‌ഘാടനം ചെയ്യും. കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കണ്ണൂരില്‍ ഇന്ന് പ്രതിഷേധ സംഗമവും നടത്തും. മന്‍സൂര്‍ കൊല്ലപ്പെട്ട പാനൂരിലെ മുക്കില്‍പീടിക, സംഘര്‍ഷമുണ്ടായ കടവത്തൂര്‍, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളിലൂടെയാണ് എല്‍ഡിഎഫ് ഇന്ന് സമാധാന സന്ദേശ യാത്ര നടത്തുന്നത്. മൂന്നിടത്തും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും.
