
സാമൂഹിക പരിഷ്കർത്താവ് ഭൂലെയുടെ ജന്മദിനമായ 11 മുതൽ അംബേദ്കർ ജയന്തിയായ 14 വരെ വാക്‌സിന്‍ ഉത്സവം ആഘോഷിക്കുകയാണു രാജ്യം.നാല് ദിവസത്തിനുള്ളില്‍ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. യോഗ്യരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. എന്നാൽ പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങൾ വാക്സിൻ ദൗർലഭ്യതയെകുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇന്നലെ 839 മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ കോവിഡ് മൂലമുള്ള ആകെ മരണം 1,69,275 ആയി. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 10,15,95,147 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
