മൻസൂർ വധ കേസിലെ രണ്ടാം പ്രതിയായ കൂലോത്ത് രതീഷിനെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണത്തിൽ ദുരൂഹത ഉന്നയിച്ച പ്രതിപക്ഷം ഉൾപ്പടെ എതിരയിരുന്നു.മരണം ആത്മഹത്യയല്ല എന്ന സൂചന നൽകുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ.രതീഷിന്റെ ആന്തരികാവയവങ്ങൾക്കടക്കം പരിക്കേറ്റതായും റിപ്പോർട്ടിലുണ്ട്. മൂക്കിന് സമീപത്തായി മുറിവുണ്ട്. ഇത് ഒരു മൽപ്പിടിത്തത്തിൽ സംഭവിച്ചതാകാമെന്നാണ് നിഗമനം. മരണത്തിന് മുമ്പ് രതീഷിനെ ശ്വാസം മുട്ടിച്ചതായും റിപ്പോർട്ടിൽ സൂചനയുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.രതീഷ് തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട ചെക്യാട് അരൂണ്ടയിൽ പോലീസ് വിദഗ്ധ പരിശോധന നടതുകയും പ്രദേശ വാസികളുടെ മൊഴിയെടുക്കുകയും ചെയ്തു. വിരലടയാളവിദഗ്ധർ, ഫൊറൻസിക് സംഘം, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തിയിരുന്നു
