
മുംബൈ : ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോനിക്ക് പിഴശിക്ഷ. സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് തോറ്റതിന് പിന്നാലെ മത്സരത്തിലെ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ 12 ലക്ഷം രൂപയാണ് ധോനിക്ക് പിഴ ചുമത്തിയിരിക്കുന്നത്. മത്സരത്തില്‍ ചെന്നൈ ഏഴു വിക്കറ്റിനാണ് പരാജയപ്പെട്ടിരിക്കുന്നത്. അനുവദിച്ച സമയത്ത് 18.4 ഓവര്‍ മാത്രമാണ് സൂപ്പര്‍ കിങ്‌സിന് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.
