
കൂത്തുപറമ്പ് : പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് വളയം പൊലീസ്.വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചിരുന്നു. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ അടക്കമുള്ള നേതാക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു ഈ പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.