ബന്ധു നിയമന വിവാദത്തില്‍ ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രി കെടി ജലീല്‍ ധാര്‍മ്മികതയുണ്ടെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീല്‍ പദവി ദുരുപയോഗം ചെയ്‌തെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്.
കോടതിയിൽ പരാമര്‍ശമുണ്ടായാല്‍ രാജിവെക്കുന്നതാണ് നമ്മുടെ പാരമ്പര്യമെന്നും രാജിവെക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെയാണ് ബന്ധുനിയമനത്തില്‍ ലോകായുക്തയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത്.
