
കണ്ണൂർ : തലശേരിയിൽ ബി.ജെ.പിയുടെ വോട്ട് സി ഒ ടി നസീറിന് തന്നെ നൽകുമെന്ന് വി മുരളീധരൻ. തലശേരിയിൽ എൻഡിഎയ്ക്ക് സ്ഥാനാർത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് മനഃസാക്ഷി വോട്ട് ആഹ്വാനവുമായി ബിജെപിയുടെ ജില്ലാ നേതൃത്വമെത്തിയതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. എൽഡിഎഫിനും യുഡിഎഫിനും ഒഴികെ ആർക്കും വോട്ട് ചെയ്യാമെന്നാണ് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ. കെ വിനോദ് കുമാർ പറഞ്ഞത്.
സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീറിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും സി.ഒ.ടി നസീർ തന്നെ ഇത് പിൻവലിച്ചിരുന്നു. എന്നാൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞതാണ് ശരിയെന്നും പിന്തുണ സി ഒ ടി നസീറിനാണെന്നുമാണ് വി.മുരളീധരന്റെ പ്രതികരണം .