രാജ്യം വീണ്ടും നിയന്ത്രണത്തിലേക്ക്

രാജ്യം വീണ്ടും നിയന്ത്രണത്തിലേക്ക്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് നിയന്ത്രണം.
മഹാരാഷ്ട്രയും കര്‍ണാടകയും ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യവ്യാപക ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. കേരളമടക്കം 11 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, പോലീസ് മേധാവികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്രയില്‍ സ്ഥിതി ആശങ്കജനകമെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നു ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.