
തെരെഞ്ഞെടുപ്പിൽ ഇരട്ടവോട്ട് തടയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഒന്നിലേറെ വോട്ട് ചെയ്താൽ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് കമ്മീഷന്. ഇരട്ടപ്പേരുള്ളവര്‍ പെരുവിരല്‍ അടയാളം രേഖപ്പെടുത്തണം. മഷി ഉണങ്ങിയതിന് ശേഷമേ ഇരട്ടവോട്ടുള്ളവരെ ബുത്തില്‍ നിന്ന് പുറത്ത് വിടാവൂ എന്നും കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ഉണ്ടായതിനെ തുടർന്ന് ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ കമ്മീഷന് തീരുമാനിച്ചത്. ഇരട്ട വോട്ട് ഉള്ളവരുടെ പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കും. തുടങ്ങിയ മാർഗനിർദേശങ്ങളാണ് ഇത്തവണ തെരെഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് നിർദേശിച്ചിട്ടുള്ളത്.