
രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരിൽ പര്യടനം നടത്തും.ജില്ലയിലെ മൂന്ന് പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ഉച്ചയ്ക്ക് ഇരിട്ടിയിൽ എത്തുന്ന അദ്ദേഹം തുടർന്ന് ആലക്കോടും കണ്ണൂരും നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.അഴീക്കോട് മണ്ഡലത്തിൽ റോഡ് ഷോയും നടത്തും. ഞായറാഴ്ച വൈകിട്ടാണ് രാഹുല്‍ ഗാന്ധി കെ മുരളീധരനായി നേമത്ത് എത്തുന്നത്. കേരളത്തിൽ ബിജെപിയുടെ ഏക സീറ്റായ നേമം മണ്ഡലം പിടിച്ചെടുക്കാനായി പോരാട്ടത്തിനിറങ്ങിയ കെ മുരളീധരന്‍ ആവശ്യപ്പെട്ടതനുസരിച്ച് എത്താമെന്നറിയിച്ചിരുന്ന പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിലായതോടെയാണ് രാഹുൽ എത്തുന്നത്.