
തമിഴ്‌നാട്ടിൽ ഡി.എം.കെ ഓഫീസുകളില്‍ ആദായ നികുതി റെയ്ഡ്. ഡി.എം.കെ നേതാവും പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മരുമകനുമായ ശബരീശന്റെ ഉടമസ്ഥതയിലുള്ള നാലിടങ്ങളിലാണ് റെയ്ഡ് നടന്നത്. നേരത്തെ മുതിര്‍ന്ന ഡി.എം.കെ നേതാവ് ഇ.വി വേലുവിന്റെ വസതിയിലും ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നിരുന്നു. ശബരീശന്റെ വസതിയിലും റെയിഡ് നടന്നു. സ്റ്റാലിന്റെ മണ്ഡലമായ തിരുവണ്ണാമലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു റെയ്ഡ്.