
കൊവിഡ് ബാധിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറെ ആശുപത്രിയിലേക്ക് മാറ്റി. സച്ചിൻ തെണ്ടുൽക്കർ തന്നെയാണ് വിവരം അറിയിച്ചത്. മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും ഡോക്ടർമാർ നിർദ്ദേശിച്ചതിനനുസരിച്ചാണ് ആശുപത്രിയിലേക്ക് മാറുന്നതെന്നും സച്ചിൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സച്ചിൻ തെണ്ടുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
അല്പ ദിവസങ്ങൾക്കുള്ളിൽ തിരികെ എത്തുമെന്ന് സച്ചിൻ ട്വീറ്റിൽ കുറിച്ചു.