തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ജീവനക്കാര്‍ക്ക് നിയമന ഉത്തരവ് വിതരണം ചെയ്യുന്നതിനായി എല്ലാ സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും ബാങ്കുകളും ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
തുറന്നു പ്രവര്‍ത്തിക്കാത്ത ഓഫീസ് മേധാവികള്‍ക്കെതിരേ 1951-ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നിയമനടപടി സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.