
കോഴിക്കോട് വോട്ട് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ പ്രദേശത്താണ് പോസ്റ്ററുകൾസ്ഥാപിച്ചത്. മൂന്ന് മുന്നണികളെയും പോസ്റ്ററിൽ വിമർശിക്കുന്നുണ്ട്. പോസ്റ്ററുകൾ സിപിഐ മാവോയിസ്റ്റിന്റെ പേരിലാണ്. വിമോചനത്തിന്റെ പാത തെരഞ്ഞെടുപ്പല്ല, ജനകീയ യുദ്ധമാണെന്ന് പോസ്റ്ററിൽ പറയുന്നു. ഇടത്, വലത്, ബിജെപി മുന്നണികളുടെ വികസനനയം സാമ്രാജ്യത്വ കുത്തകകൾക്ക് കൂട്ടിക്കൊടുക്കുന്ന രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ലെന്ന് പോസ്റ്ററിൽ വിമർശിക്കുന്നു. നാടിനെ കൊള്ളയടിക്കുന്ന മൂലധന ശക്തികൾക്കെതിരെ പൊരുതുന്ന ജനങ്ങളെ കൊന്നു തിന്നുന്ന നരഭോജികളെ നേരിടാൻ തെരഞ്ഞെടുപ്പുകളല്ല ജനകീയ യുദ്ധമാണ് വേണ്ടതെന്നും പോസ്റ്ററിൽ പറയുന്നു.