പെരിയ ഇരട്ടക്കൊല കേസിൽ റിമാന്റ് പ്രതികളുടെ ചോദ്യം ചെയ്യൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്നും തുടരും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. രണ്ടു ദിവസം കൊണ്ട് പതിനൊന്ന് പ്രതികളുടെയും പ്രാഥമിക ചോദ്യം ചെയ്യൽ സിബിഐ സംഘം പൂർത്തിയാക്കിയിട്ടുണ്ട്. ഇവരുടെ മൊഴികളെ വിശദമായി വിലയിരുത്തിയുള്ള ചോദ്യം ചെയ്യലാകും മൂന്നാം ദിവസം നടക്കുക.
periya muirder