ഇന്ന് പെസഹ വ്യാഴം

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കുന്നു. ക്രിസ്തു, ശിഷ്യൻമാരുടെ പാദങ്ങൾ കഴുകിയതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓർമ പുതുക്കിയാണ് പെസഹ ആചരണം.കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ രാവിലെ മുതൽ തന്നെ പ്രത്യേക പ്രാർത്ഥനകൾ ആരംഭിച്ചു. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിൻറെ ഓർമ്മയ്ക്ക് കാൽകഴുകൽ ശുശ്രൂഷ രാവിലെയാണ് നടക്കുന്നത്. പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കൽ ശുശ്രൂഷ വൈകുന്നേരം നടക്കും.