അന്തരിച്ച സിപിഐഎം നേതാവ് പി. കെ കുഞ്ഞനന്തന്റെ പേരും വോട്ടർപ്പട്ടികയിൽ. പേര് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ബന്ധുക്കൾ അപേക്ഷ നൽകിയെങ്കിലും നിരസിക്കുകയായിരുന്നു. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് നമ്പർ 75ലാണ് കുഞ്ഞനന്തന്റെ പേരുള്ളത്.
ബന്ധുക്കൾ തള്ളിയ ആവിശ്യം തള്ളിയ കമ്മീഷൻ കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന് ഫീൽഡ് വെരിഫിക്കേഷനിൽ കണ്ടെത്തിയെന്ന വിചിത്ര ന്യായമാണ് നൽകിയത്.

കഴിഞ്ഞ വർഷം ജൂൺ പതിനൊന്നിനാണ് സിപിഐഎം നേതാവ് പി. കെ കുഞ്ഞനന്തൻ മരിച്ചത്. ടി. പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ രോഗബാധിതനാകുകയും പരോളിൽ കഴിയുന്നതിനിടെ രോഗം മൂർച്ഛിച്ച് മരിക്കുകയുമായിരുന്നു.