
രാജ്യത്ത് 45 വയസ്സിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ തുടങ്ങി. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്സിൻ വിതരണം. www.cowin.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണ്.രജിസ്ട്രേഷൻ ഘട്ടത്തിൽതന്നെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. . 45 വയസ്സിന് മുകളിൽ ഉള്ളവർക്ക് 45 ദിവസം കൊണ്ട് മരുന്ന് വിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 45 വയസ് കഴിഞ്ഞവര്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്.
