
നാലുലക്ഷത്തി മുപ്പത്തിനാലായിരം വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ ഇന്ന് രാത്രി ഒൻപത് മണിക്ക് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല.ഇതോടെ ഇരട്ടവോട്ടുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ രാത്രിയോടെ പുറത്ത് വരും. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാകും വിവരങ്ങള്‍ പുറത്തുവിടുക. ഇക്കാര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പരിശോധിക്കാവുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ട്. കേരളത്തിലെ വോട്ടര്‍പട്ടിക അബദ്ധ പഞ്ചാംഗമാണെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു.