
ന്യായ്പദ്ധതി ഉയര്‍ത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് തൃശൂരില്‍. ഇടത് സര്‍ക്കാര്‍ കേരളത്തില്‍ തുടര്‍ച്ചയായി വാഗ്ദാന ലംഘനം നടത്തുന്നുവെന്ന് പ്രിയങ്ക ആരോപിച്ചു. വീട്ടമ്മമാരുടെ പ്രവൃത്തികളുടെ മൂല്യങ്ങള്‍ തനിക്കറിയാം. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അക്കാര്യം മനസിലാക്കണമെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
എല്‍.ഡി.എഫിന്റെ നയങ്ങള്‍ കാരണം കേരള രാഷ്ട്രീയം അക്രമാസക്തമായി. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കണം. കോപത്തിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം വലിയ വെല്ലുവിളിയാണ്. അക്രമങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അറുതി വരുത്താന്‍ സമാധാന-മൈത്രി വകുപ്പ് രൂപീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.ഉച്ചക്ക് ശേഷം വടക്കാഞ്ചേരിയില്‍ നിന്ന് തൃശൂര്‍ വരെ പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തും. ഇരിങ്ങാലക്കുട, തൃശൂര്‍, ചാവക്കാട് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും.