ജോസ് കെ മാണി ലൗ ജിഹാദിനെ കുറിച്ചുള്ള പ്രസ്താവന തിരുത്തുവാൻ കാരണം മുസ്ലീം ലീഗിന് സിപിഎമ്മിലുള്ള സ്വാധീനം മൂലം : വി മുരളീധരൻ

കൊച്ചി : ജോസ് കെ മാണി ലൗ ജിഹാദിനെ കുറിച്ചുള്ള പ്രസ്താവന തിരുത്തുവാൻ കാരണം മുസ്ലീം ലീഗിന് സിപിഎമ്മിലുള്ള സ്വാധീനം മൂലമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ലൗ ജിഹാദിനെ കുറിച്ച് ക്രൈസ്തവ സഭകൾക്കുള്ള ആശങ്കയാണ് ജോസ് കെ മാണിയിലൂടെ പുറത്ത് വന്നത്.

ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ മാണിയുടെ പരാമര്‍ശം . മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും ഇതിനെ തള്ളി രംഗത്ത് വരികയും ചെയ്തു. ഇതോടെ ‘ലൗ ജിഹാദ് സംബന്ധിച്ച്‌ ഇടതുമുന്നണിക്കുള്ള അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിനുമെന്ന് ജോസ് കെ മാണി നിലപാട് മാറ്റി.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.