
ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ജോജിയുടെ ടീസര്‍ പുറത്തിറങ്ങി. ഒരു വലിയ റബ്ബര്‍ തോട്ടത്തിലെ കുളത്തില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കുന്ന ഫഹദാണ് ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒടുവില്‍ ചൂണ്ടയില്‍ എന്തോ കൊത്തുന്നുമുണ്ട്. ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായിട്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ജോജി. ഫഹദാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ്, അലിസ്റ്റര്‍ അലക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ഭാവനാ സ്റ്റുഡിയോസാണ് നിര്‍മ്മാണം. ചിത്രം ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും.