നൂറ് സീറ്റുമായി ബി ജെ പി കേരളം ഭരിക്കും; ഇത്തവണ 35 സീറ്റ് കിട്ടിയാല്‍ അധികാരം പിടിക്കുമെന്നും കെ സുരേന്ദ്രൻ

സംസ്ഥാനത്ത് മേയ് രണ്ടാം തീയതി കഴിയുമ്പോൾ രാഷ്ട്രീയ സാഹചര്യം വ്യക്തമാകുമെന്നും കോൺഗ്രസിൽ നിന്ന് ആരൊക്കെ ബിജെപിയിൽ എത്തുന്നതെന്ന് കാണാമെന്നും കെ സുരേന്ദ്രൻ. 2026 ൽ നൂറ് സീറ്റുമായി ബി ജെ പി കേരളം ഭരിക്കും.

35 സീറ്റ് കിട്ടിയാല്‍ ബി ജെ പി അധികാരം പിടിക്കുമെന്നതില്‍ ഭൂമി മലയാളത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ എന്നും കെ സുരേന്ദ്രൻ. കോണ്‍​ഗ്രസിലൊക്കെ പലരും അതൃപ്‌തിയിലാണ്. അവരൊക്കെ കാത്തിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അസംതൃപ്തരെല്ലാം ബിജെപിക്ക് കൂടെയാവുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.