പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈകോടതിയില്‍

ഇരട്ടവോട്ട് തടയാനുള്ള നാലു നിര്‍ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈകോടതിയില്‍. ഒന്നിലധികം വോട്ടുള്ളവര്‍ വോട്ട് ചെയ്യുന്നത് എവിടെയെന്ന് വ്യക്തമാക്കണം, ഇരട്ടവോട്ടുള്ളവര്‍ അവരുടെ ഫോട്ടോ സെര്‍വറില്‍ അപ് ലോഡ് ചെയ്യണം, സോഫ്റ്റ് വെയര്‍ സഹായത്തോടെ ഫോട്ടകള്‍ പരിശോധിക്കണം, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് സത്യവാങ്മൂലം നല്‍കണം എന്നീ നിര്‍ദേശങ്ങളാണ് സത്യവാങ്മൂലത്തില്‍ ഇദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചത്.