കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലിലും അടുത്ത 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ട് ന്യൂനമര്‍ദ്ദങ്ങളുടെയും സ്വാധീനം കേരളത്തെ കാര്യമായി ബാധിക്കില്ല. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല.