ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ

കണ്ണൂർ : ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ.പാർട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും ബുദ്ധിമുട്ട് പാർട്ടിയെ ബോധ്യപ്പെടുത്തുമെന്നും ഇത്തവണ മത്സരിക്കാൻ പറ്റാത്ത നിരാശയിലാണ് ഈ പറയുന്നതെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിച്ചാൽ തനിക്ക് അതിൽ പരാതിയില്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ‘ഞാൻ ആരെയും ഭയപ്പെടാതെ എന്റെ കാര്യം പറയുകയാണ്. മട്ടന്നൂരും കല്യാശ്ശേരിയിലും മത്സരിക്കണമെന്ന് ആളുകൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൂന്ന് ടേം എംഎൽഎആയി ഒരിക്കൽ മന്ത്രി ആയി. ഇനി ഈ രംഗത്ത് ഇല്ല.തന്റെ നിലപാട് പാർട്ടി അംഗീകരിക്കുമെന്ന് കരുതുന്നുവെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.